"മുത്തുമണികളെ, മിന്നുന്നതെല്ലാം പൊന്നല്ല" സൈബർ തട്ടിപ്പിനെതിരെ കേരളപോലീസിന്റെ ക്യാമ്പയിൻ

Webdunia
ഞായര്‍, 13 ജൂണ്‍ 2021 (12:39 IST)
സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിന്റെ ക്യാമ്പയിൻ ശ്രദ്ധ നേടുന്നു. മുത്തുമണികളെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പേരിലാണ് കേരള പോലീസ് സൈബർ തട്ടിപ്പിനെതിരെ പോസ്റ്റ് പങ്കുവെച്ചത്.
 
മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല. നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജപ്രൊഫൈലുകൾ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും പണം കടം ചോദിക്കുകയും ചെയ്യുന്ന തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക. എന്റെ ഗർഭം ഇങ്ങനല്ല എന്ന ജഗതിയുടെ മീമിൽ എന്റെ പ്രൊഫൈൽ ഇങ്ങനല്ലെന്ന ഡയലോഗ് നൽകിയാണ് പോസ്റ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article