പെട്രോള്‍ വില കേരളത്തിന് തിരിച്ചടിയാകും; അതിര്‍ത്തി പ്രദേശങ്ങളില്‍ പെട്രോള്‍ വില്‍പ്പന കുത്തനെ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 നവം‌ബര്‍ 2021 (10:53 IST)
പെട്രോള്‍ വില കേരളത്തിന് തിരിച്ചടിയാകുമെന്ന് സൂചന. അതിര്‍ത്തി പ്രദേശങ്ങളില്‍ പെട്രോള്‍ വില്‍പ്പന കുത്തനെ കുറഞ്ഞിരിക്കുകയാണ്. അയല്‍സംസ്ഥാനങ്ങളിലെ വാഹനങ്ങളും അതിര്‍ത്തിപ്രദേശത്തെ കേരള വാഹനങ്ങളും കേരളത്തില്‍ നിന്ന് പെട്രോള്‍ അടിക്കുന്നില്ല. കേരളം വാറ്റ് കുറയ്ക്കാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വരുമാനം നഷ്ടമുണ്ടാകും. 
 
പാറശാല അതിര്‍ത്തി പ്രദേശത്ത് ശരാശരി പെട്രോള്‍ വില്‍പ്പന 1200 ലിറ്റര്‍ ആയിരുന്നത് ഇപ്പോള്‍ 700 ലിറ്ററായി ചുരുങ്ങിയിരിക്കുകയാണ്. വടകര ടൗണിലേയും പരിസരങ്ങളിലേയും പമ്പുകളില്‍ 10മുതല്‍ 50ശതമാനം വരെ വരുമാനം കുറഞ്ഞിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article