ലോകത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ലിസ്റ്റിലാണ് മോദി ഒന്നാമതെത്തിയിരിക്കുന്നത്. 70 ശതമാനം റേറ്റിങോടെയാണ് മോദി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അമേരക്കന്‍ ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് ആണ് പട്ടിക തയ്യാറാക്കിയത്.