ചരിത്ര നേട്ടവുമായി ബംഗ്ലാദേശ് സൂപ്പര്‍ താരം റാഷിദ് ഖാന്‍. ടി20യില്‍ തന്റെ 400ാം വിക്കറ്റ് തികച്ചിരിക്കുകയാണ് താരം. ഇന്ന് ന്യൂസിലാന്റിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മാര്‍ട്ടിന്‍ ഗുപ്തിലിന്റെ വിക്കറ്റെടുത്തതോടെയാണ് താരം നേട്ടം കരസ്ഥമാക്കിയത്. ഇനി വിക്കറ്റ് വേട്ടയില്‍ റാഷിദ് ഖാന് മുന്നിലുള്ളത് ഡെയ്ന്‍ ബ്രാവോ(552), സുനില്‍ നരൈയ്ന്‍(425), ഇമ്രാന്‍ താഹിര്‍(420) എന്നിവരാണ്. കൂടാതെ 398 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസന്‍ റാഷിദിന് തൊട്ടുപിന്നിലുണ്ട്.