പഞ്ചാബില്‍ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചുരൂപയും കുറച്ചു. പഞ്ചാബ് കോണ്‍ഗ്രസാണ് ഭരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ഭരിക്കുന്ന 20തോളം സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറച്ചിരുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് മൂല്യ വര്‍ധിത നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.