ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനം പിടിക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ജൂലൈ 2023 (10:33 IST)
ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനം പിടിക്കും. കുടുംബത്തെ സംരക്ഷിക്കുന്നില്ല എന്ന പരാതി പതിവായതോടെയാണ് കര്‍ശനനടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പിടിച്ചെടുത്ത പണം  കുടുംബാംഗങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
 
കുടുംബാംഗങ്ങളുടെ ചുമതല ഏറ്റെടുക്കാം എന്ന് എഴുതി നല്‍കിയ ശേഷമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഈ ഉറപ്പ് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതര്‍ക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നല്‍കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article