കേരള പൊലീസിനെ നയിക്കുക അനില്‍കാന്ത്; ദളിത് വിഭാഗത്തില്‍ നിന്ന് കേരള ഡിജിപിയാകുന്ന ആദ്യ ഉദ്യോഗസ്ഥന്‍

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (10:29 IST)
ഇനി സംസ്ഥാന പൊലീസിനെ നയിക്കുക അനില്‍കാന്ത് ഐപിഎസ്. ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി അനില്‍കാന്തിനെ തീരുമാനിച്ചത് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം. ദളിത് വിഭാഗത്തില്‍ നിന്ന് കേരള ഡിജിപിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. ഇന്ന് വൈകിട്ട് നിലവിലെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വിരമിക്കും. 

സുദേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍കാന്തിനായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാനപദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് അനില്‍കാന്തിന്റെ യോഗ്യതയായി ഉയര്‍ത്തിക്കാട്ടുന്നത്. ക്രമസമാധാന എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്‌സ് മേധാവി എന്നി പദവികളെല്ലാം അനില്‍കാന്ത് വഹിച്ചിട്ടുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. നിലവില്‍ റോഡ് സുരക്ഷ കമ്മിഷണറുടെ ചുമതല വഹിക്കുകയാണ് അനില്‍കാന്ത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article