Kerala Lottery Vishu Bumper 2023 Live Updates: 12 കോടി ആര്‍ക്ക്? വിഷു ബംപര്‍ നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Webdunia
ബുധന്‍, 24 മെയ് 2023 (11:56 IST)
Kerala Lottery Vishu Bumper Result 2023 Live Updates: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്. 12 കോടിയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം നറുക്കെടുപ്പ് നടക്കും. അപ്പോള്‍ തന്നെ ഫലം അറിയാം. 300 രൂപയാണ് വിഷു ബംപറിന്റെ വില. 
 
2023 ലെ വിഷു ബംപര്‍ VA, VB, VC, VD, VE, VG എന്നീ ആറ് സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വില്‍പ്പന നടത്തിയിട്ടുള്ളത്. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയും. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും ഒന്‍പതാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.
 
നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 


അനുബന്ധ വാര്‍ത്തകള്‍

Next Article