ചക്ക കൊമ്പനെ കാറിടിച്ചു

ബുധന്‍, 24 മെയ് 2023 (11:44 IST)
ചക്ക കൊമ്പന്‍ കാട്ടാനയെ കാറിടിച്ചു. ഇടുക്കി പൂപ്പാറയില്‍ റോഡിലിറങ്ങിയ കാട്ടാനയെ നാലംഗ സംഘം സഞ്ചരിച്ച കാറ് വന്നിടിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ ഓടിച്ചു വിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരുക്കേറ്റു. റോഡില്‍ ഇരുട്ടായിരുന്നതിനാല്‍ കാറിലുണ്ടായിരുന്നവര്‍ ആനയെ കണ്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 
 
ഇടിയേറ്റ ഉടനെ ആന വാഹനത്തെ ആക്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന തങ്കരാജനും കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇഴരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍