സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ ഉണ്ടാകും

ശ്രീനു എസ്

തിങ്കള്‍, 27 ജൂലൈ 2020 (12:56 IST)
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ ഉണ്ടാകും. സംസ്ഥാനത്ത് കണ്ടെയിന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്നതാണ് തീരുമാനത്തിനു പിന്നില്‍. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
 
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കുക. നേരത്തെ ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി റദ്ദാക്കിയിരുന്നു. പുതിയ ക്രമീകരണത്തെ തുടര്‍ന്ന് വരുന്ന ആഴ്ചയിലെ ചൊവ്വ ( സ്ത്രീ ശക്തി), വ്യാഴം(കാരുണ്യ പ്ലസ് ), ശനി( കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ തിങ്കള്‍( വിന്‍ വിന്‍), ബുധന്‍( അക്ഷയ), വെള്ളി( നിര്‍മ്മല്‍) എന്നീ ദിവസങ്ങളില്‍ നറുക്കെടുക്കുന്നതായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍