സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 480രൂപ; പവന് 38600

ശ്രീനു എസ്

തിങ്കള്‍, 27 ജൂലൈ 2020 (12:52 IST)
സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 480രൂപ. ഇതോടെ പവന് 38600രൂപയായി വര്‍ധിച്ചു. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ഡോളറിന്റെ മൂല്യം ഇടിയുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇത്തരത്തില്‍ കുതിച്ചുയരുന്നതിന് കാരണം.
 
ചൈന-യുഎസ് സംഘര്‍ഷമാണ് ഡോളറിന് ഇടിവുണ്ടാക്കിയത്. 2011 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. രണ്ടുമാസം കൊണ്ട് പവന് 5500രൂപയാണ് വര്‍ധിച്ചത്. കൂടാതെ ഈവര്‍ഷം മാത്രം 8280 രൂപ സ്വര്‍ണത്ത് വര്‍ധിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍