ഇന്നും നാളെയും പൂര്‍ണ അടച്ചിടല്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ്, വാഹനം പിടിച്ചെടുക്കും

Webdunia
ശനി, 12 ജൂണ്‍ 2021 (08:14 IST)
കേരളത്തില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍. റോഡുകളില്‍ പരിശോധന കര്‍ശനമാക്കും. കൂടുതല്‍ പൊലീസിനെ വിന്യസിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാവൂ. 
 
ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ കര്‍ശനനിയന്ത്രണങ്ങളാണ് ശനിയും ഞായറും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ നേരിട്ടു വാങ്ങുന്നത് അനുവദിക്കില്ല, എന്നാല്‍ ഹോം ഡെലിവറിക്ക് അനുവാദമുണ്ട്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസ് ശനിയും ഞായറും ഉണ്ടാകില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article