ബാങ്ക് വായ്‌പകൾക്ക് വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കണമെന്നുള്ള ഹർ‌ജി സുപ്രീം കോടതി തള്ളി

വെള്ളി, 11 ജൂണ്‍ 2021 (18:09 IST)
ബാങ്ക് വായ്‌പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. രണ്ടാം കൊവിഡ് തരംഗത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം.
 
മോറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതിതള്ളാനാകില്ലെന്നും മോറട്ടോറിയം കാലാവധി നീട്ടാൻ സാധിക്കില്ലെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 
 
നേരത്തെ കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ച്ച് കഴിഞ്ഞ ഒക്ടോബറിൽ രണ്ട് കോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍