കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസനടപടിയുമായി കേന്ദ്രം. കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളുടെ വായ്‌പ പരിധി കേന്ദ്രം ഉയർത്തി. ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്, ഒഡീഷ,കേരളം, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്.
കേന്ദ്രം നിര്‍ദ്ദേശിച്ച ചില പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയാല്‍ വായ്പാ പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് കേന്ദ്രം പ്രഖ്യാപിച്ച ആശ്വാസനടപടികളുടെ ഭാഗമാണിത്. ആധാറും റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള ഈ പരിഷ്‌കരണ പരിപാടികൾ കേരളം വളരെ മുൻപ് തന്നെ നടപ്പാക്കിയിരുന്നു. കടമെടുക്കുന്ന പണം ആത്മനിര്‍ഭര്‍ ഭാരത് ഒഴികെയുള്ള ഏത് വികസന പദ്ധതികള്‍ക്കും ഉപയോഗപ്പെടുത്താമെന്നും നിര്‍ദ്ദേശമുണ്ട്.