ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ, മൊബൈൽ റിപ്പയർ കടകൾക്ക് നാളെ തുറക്കാം

വ്യാഴം, 10 ജൂണ്‍ 2021 (20:40 IST)
സംസ്ഥാനത്ത് ശനി,ഞായർ ദിവസങ്ങളിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 
 
ഈ ദിവസങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ സാമൂഹിക അകലം പാലിച്ച് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം. ജൂൺ 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടുത്താനും സർക്കാർ തീരുമാനമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍