തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ദിനങ്ങളില്‍ അവധി നല്‍കാന്‍ നിര്‍ദേശം. നവംബര്‍ 2, 5 തീയതികളിലാണ് അവധി നല്‍കുന്നത്. പോളിംഗ് ബൂത്തുകളായി കൂടുതലും ഉപയോഗിക്കുന്നത് വിദ്യാലയങ്ങളായതിനാലാണ് അവധി നല്‍കുന്നത്.
തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ അതതു ജില്ലകളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം അവധി നല്‍കുക. പൊതുഭരണ സെക്രട്ടറിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.