നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി തലത്തിലും ജില്ലാ തലത്തിലും അടിമുടി മാറ്റം ആവശ്യമാണെന്നും നേതൃത്വം വഹിക്കാനുള്ള കഴിവുള്ളവരെ സ്ഥാനങ്ങളില്‍ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. അതേസമയം കെ സുധാകരനും കെ മുരളീധരനും കെപിസിസി നേതൃത്വത്തിനെതിരെ പരസ്യമായ വിമര്‍ശനവുമായി മുന്നോട്ടു വന്നിട്ടുണ്ട്.
പാര്‍ട്ടിക്കുവേണ്ടത് മേജര്‍ സര്‍ജറിയാണെന്നും എന്നാല്‍ രോഗി മരിച്ചേക്കാമെന്നും കടുത്ത ഭാഷയിലാണ് കെ മുരളീധരന്‍ വിമര്‍ശിച്ചത്. ജോസ് കെ മാണിയെ മുന്നണിയില്‍ നിര്‍ത്താന്‍ കഴിയാത്തതും യുഡിഎഫിന്റെ പരാജയമായിട്ടാണ് ഇപ്പോള്‍ കണക്കാക്കുന്നത്. അതേസമയം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയാണ് കാരണം.