മലപ്പുറത്ത് മത്സരിച്ച മോദി ആരാധിക ടിപി സുല്‍ഫത്ത് ദയനീയമായി പരാജയപ്പെട്ടു

ശ്രീനു എസ്

വ്യാഴം, 17 ഡിസം‌ബര്‍ 2020 (07:58 IST)
മലപ്പുറത്ത് മത്സരിച്ച മോദി ആരാധിക ടിപി സുല്‍ഫത്ത് ദയനീയമായി പരാജയപ്പെട്ടു. സുല്‍ഫത്ത് വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലായിരുന്നു ബിജെപിക്കായി മത്സരിച്ചത്. വെറും 56 വോട്ടുകള്‍ മാത്രമാണ് സുല്‍ഫത്തിന് ലഭിച്ചിരുന്നത്. താന്‍ മോദിയുടെ വലിയ ആരാധികയാണെന്ന് നേരത്തേ സുല്‍ഫത്ത് പറഞ്ഞത് ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
മുത്തലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ശക്തമായ തീരുമാനങ്ങളാണ് തന്നെ ബിജെപിയിലെത്തിച്ചതെന്നാണ് സുല്‍ഫത്ത് പറയുന്നത്. 961 വോട്ടുകള്‍ നേടി സ്വതന്ത്ര യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സീനത്താണ് ഇവിടെ വിജയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍