സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമാണ് ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും കാര്യത്തില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയത്. 2015ല്‍ 7 ജില്ലാ പഞ്ചായത്ത് യുഡിഎഫിനും ഏഴെണ്ണം എല്‍ഡിഎഫിനുമായിരുന്നു. അതില്‍നിന്നാണ് ഇത്തവണ 11 ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ഞങ്ങള്‍ ജയിച്ചതെങ്കില്‍ ഇക്കുറി 108 ബ്ലോക്കുകളിലാണ് വിജയിച്ചത് കോര്‍പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് ജയം നേടിക്കൊണ്ട് ഇടതുപക്ഷം വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.