ലൈഫ് മിഷന്‍ ഇന്നും കൂടി അപേക്ഷകള്‍ സമര്‍പ്പിക്കാം

ശ്രീനു എസ്
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (09:09 IST)
ലൈഫ് 2020 പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടു നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്ത ഭവനരഹിതര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസരം ഇന്നു വരെ മാത്രം. നിലവിലുള്ള ലൈഫ് മിഷന്‍ ഉള്‍പ്പെടാതിരുന്ന അര്‍ഹരായവരാണ് ലൈഫ് 2020 യിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലയില്‍ ഇതുവരെ 50885 അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
 
ഓണ്‍ലൈനായി സമയ പരിധിക്കുള്ളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രം പരിഗണിച്ചാണ് ലൈഫ്' 2020 യുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. പിന്നീട് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article