വടക്കന്‍ കേരളത്തില്‍ ഡെങ്കിപ്പനി പടരുന്നു. മലയോര മേഖലകളിലും തീരദേശ മേഖലകളിലുമാണ് പ്രധാനമായും ഡെങ്കിപ്പനി പടരുന്നത്. കാസര്‍കോഡ് ജില്ലയില്‍ മാത്രം 100ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ജില്ലയിലെ മെഡിക്കല്‍ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ ജില്ലയില്‍ മരിച്ചു.
സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഉള്‍പ്പെടെ ആയിരത്തിലേറെ പേരാണ് ദിവസവും ആശുപത്രികളില്‍ എത്തുന്നത്. കാസര്‍കോട് നഗരസഭ, കാറഡുക്ക, ചെമ്മനാട്, ഉദുമ, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ബദിയടുക്ക, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
കാസര്‍കോഡ് നഗരസഭ പരിധിയില്‍ മലേറിയയും പിടിപെടുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ കാസര്‍കോഡ് ജില്ലയില്‍ മാത്രം 66 മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.