കാണാതായ കുട്ടികളെ കണ്ടെത്താൻ സംവിധാനമുണ്ടോ ?; മൂന്ന് ദിവസത്തിനകം ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഡി​ജി​പി​യോ​ടു ഹൈ​ക്കോ​ട​തി

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (21:21 IST)
കാണാതായ കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്ത് എന്തെങ്കിലും സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. ക​ഴി​ഞ്ഞ മൂന്നുവർഷത്തിനിടെ കാണാതായ പതിനഞ്ചുവയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ പട്ടിക സമർപ്പിക്കാനും കോടതി നിർദേശിച്ചു. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കാ​ണ് കോ​ട​തി ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

2014 ഓഗസ്റ്റ് ഒന്നിനും 2017 ഓഗസ്റ്റ് ഒന്നിനുമിടയ്ക്ക് പതിനഞ്ച് വയസില്‍ താഴെയുള്ള എത്ര കുട്ടികളെ കാണാതായെന്ന് മൂന്ന് ദിവസത്തിനകം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. കാണാതായ കുട്ടികളില്‍ എത്ര പേരെ കണ്ടെത്തി, ഇനി എത്ര പേരെ കണ്ടെത്താനുണ്ട് തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഇതോടൊപ്പം സംസ്ഥാനത്ത് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് എന്ത് സംവിധാനമാണ് ഉള്ളതെന്നും ഡിജിപി വ്യക്തമാക്കണം.

നാല് മാസം മുമ്പ് കാണാതായ മൂകനും ബധിരനുമായ കുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ ഹർജിയിലാണ് സർക്കാരിനും പൊലീസിനുമെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

സർക്കാർ ഒട്ടും താൽപര്യമില്ലാത്ത രീതിയിലാണ് ഈ കേസ് കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താൻ വീഴ്ചകളില്ലാതെ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചു. ഈ സാഹചര്യത്തിൽ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
Next Article