ചെന്നിത്തലയ്‌ക്ക് തിരിച്ചടി; സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി

ജോര്‍ജി സാം
തിങ്കള്‍, 29 മാര്‍ച്ച് 2021 (14:14 IST)
സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള അരിവിതരണം തടഞ്ഞ തീരുമാനമാണ് സ്റ്റേ ചെയ്‌തിരിക്കുന്നത്. 
 
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അരിവിതരണം തടഞ്ഞത്. അരിവിതരണം നടത്തിയാല്‍ അത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നായിരുന്നു ചെന്നിത്തല പരാതിപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article