"ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം, ഗവർണർ വിസിയെ വിളിപ്പിച്ചു";വീഡിയോ ഹാജരാക്കണമെന്ന് നിർദേശം

അഭിറാം മനോഹർ
ശനി, 28 ഡിസം‌ബര്‍ 2019 (17:18 IST)
ഇന്ത്യൻ ചരിത്ര കോൺഗ്രസ്സ് ഉദ്ഘാടന വേദിയിലെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ ഗവർണർ വിളിപ്പിച്ചു. ചടങ്ങിന്റെ മൊത്തം ദ്രുശ്യങ്ങളുമായി ഗസ്റ്റ് ഹൗസിൽ എത്തിച്ചേരാനാണ് നിർദേശം. ചരിത്ര കോൺഗ്രസിനെത്തിയ പ്രതിനിധികൾക്ക് അസഹിഷ്ണൂതയാണൂള്ളതെന്നും  പ്രതിഷേധിച്ച് തന്നെ നിശബ്ദനാക്കാൻ സാധിക്കില്ലെന്നും ഗവർണർ പറഞ്ഞു.
 
കണ്ണൂർ സർവകലാശലയിൽ വെച്ചു നടക്കുന്ന ഇന്ത്യൻ കോൺഗ്രസിന്റെ എൺപതാം പതിപ്പിന്റെ ഉദ്ഘാടനചടങ്ങാണ് പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് വേദിയായത്. ഗവർണർ പ്രസംഗിക്കുന്നതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരായുള്ള  പ്ലക്കാർഡുകൾ ഉയർത്തി കോൺഗ്രസിനെത്തിയ പ്രതിനിധികൾ പ്രതികരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാൻ ആകില്ലെന്നും ഭരണഘടനക്ക് ഭീഷണിയാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും ഗവർണർ പറഞ്ഞു.
 
രാഷ്ട്രീയവിഷയങ്ങൾ സംസാരിക്കാനുള്ള വേദിയല്ല എന്ന് പറഞ്ഞായിരുന്നു ഗവർണർ പ്രസംഗം തുടങ്ങിയത്. എന്നാൽ പിന്നീട് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ സംസാരിക്കാൻ ആരംഭിച്ചപ്പോളാണ് സദസ്സിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നത്

അനുബന്ധ വാര്‍ത്തകള്‍

Next Article