സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 19 ഡിസം‌ബര്‍ 2021 (14:16 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില ഉയര്‍ന്നു നില്‍ക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് 36,560 രൂപയാണ് വില. ഗ്രാമിന് 4570 രൂപ വിലയുണ്ട്. ഡിസംബര്‍ 17നാണ് സ്വര്‍ണം ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ സ്വര്‍ണത്തിന് 80 രൂപയുടെ മാത്രം കുറവാണ് ഉണ്ടായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article