ഒരുമിച്ചിരുന്നതിന് ബെഞ്ച് വെട്ടിപൊളിച്ച് നാട്ടുകാർ, മടിയിലിരുന്ന് വിദ്യാർഥികളുടെ പ്രതിഷേധം

Webdunia
വ്യാഴം, 21 ജൂലൈ 2022 (14:09 IST)
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയ സംഭവത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർഥികൾ. ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന് ആരോപിച്ച് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് സദാചാരവാസികൾ മുറിച്ച് മൂന്ന് കഷ്ണമാക്കുകയായിരുന്നു. ഇതിനെതിരെ പുതിയ സീറ്റിൽ ഒന്നിച്ചിരുന്നുകൊണ്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം.
 
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെ മടിയിലിരുന്നുകൊണ്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിഇടി കോളേജിലെ മുൻ വിദ്യാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ശബരീനാഥനടക്കം നിരവധി നേതാക്കൾ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ കമൻ്റെ സെഷനുകളിലും കടുത്ത സദാചാര അക്രമണമാണ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article