നടുറോഡില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; യുവാവ് തല്ലി, പെണ്‍കുട്ടി കൈത്തണ്ട മുറിച്ചു !

വ്യാഴം, 14 ജൂലൈ 2022 (11:31 IST)
കൊല്ലത്ത് സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിനി ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ചു. ഇന്നലെ വൈകിട്ട് ശാസ്താംകോട്ട ജങ്ഷനിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി ക്ലാസ് കഴിഞ്ഞ് കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. 
 
ബൈക്കില്‍ തന്റെയടുത്തെത്തിയ സുഹൃത്തായ യുവാവുമായി ചില കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടി തര്‍ക്കിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു സഹപാഠിയുമായി ഈ യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ യുവാവ് പെണ്‍കുട്ടിയെ തല്ലി. ഉടനെ തന്നെ പെണ്‍കുട്ടി കൈയില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കുകയായിരുന്നു. 
 
കൂടെയുണ്ടായിരുന്ന സഹപാഠിയുടെ ഷാളെടുത്ത് മുറിവില്‍ കെട്ടിയ ശേഷം യുവാവ് പെണ്‍കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍