Monkeypox in Kerala: കേരളത്തില്‍ കുരങ്ങുവസൂരി? പരിശോധന ഫലം വൈകിട്ട്

വ്യാഴം, 14 ജൂലൈ 2022 (09:36 IST)
Monkeypox: കേരളത്തില്‍ കുരങ്ങുവസൂരി (Monkeypox) സംശയിച്ച് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരിശോധനയ്ക്കായി സാംപിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം പോസിറ്റീവ് ആണെങ്കില്‍ ഏത് ജില്ലയിലുള്ള ആള്‍ക്കാണ് കുരങ്ങുവസൂരിയെന്ന് വ്യക്തമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 
 
യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് കുരങ്ങുവസൂരിക്ക് സമാനമായ ലക്ഷണങ്ങള്‍. കുരങ്ങുവസൂരിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഇയോളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 
 
പനി, തീവ്രമായ ശരീര വേദന എന്നിവയാണ് കുരങ്ങുവസൂരിയുടെ പ്രധാന ലക്ഷണങ്ങള്‍. കുരങ്ങ് വസൂരി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നാണ് കണ്ടെത്തല്‍. ശരീരസ്രവങ്ങളിലൂടെയാണ് രോഗം പടരുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍