Kerala Election Results 2021: പാലക്കാട് അട്ടിമറി മണക്കുന്നു? കോൺഗ്രസ് സ്വാധീന പ്രദേശങ്ങളിലടക്കം മുന്നേറ്റം നടത്തി ഇ ശ്രീധരൻ

Webdunia
ഞായര്‍, 2 മെയ് 2021 (10:15 IST)
കേരള നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുമ്പോൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ തുടക്കം മുതൽ ലീഡ് നില നിർത്തുകയാണ്.
 
കോൺഗ്രസിന്റെ കോട്ടകളിൽ ഒന്നായി കരുതപ്പെടുന്ന പാലക്കാട് ഓരോ ഘട്ടത്തിലും ലീഡ് വർധിപ്പിക്കാൻ ഇ ശ്രീധരനാകുന്നുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപനം നടത്തിയത് വഴി സംസ്ഥാനം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യു‌ഡിഎഫ് സ്വാധീന പ്രദേശങ്ങളിലടക്കം ശ്രീധരൻ മുന്നേറ്റം നടത്തുന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article