തദ്ദേശ തിരഞ്ഞെടുപ്പ്: ജനുവരി 14ന് മുന്‍പ് ചെലവുകണക്ക് സമര്‍പ്പിക്കണം

ശ്രീനു എസ്

തിങ്കള്‍, 4 ജനുവരി 2021 (19:30 IST)
2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കു മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ചെലവു കണക്ക് ജനുവരി 14ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
 
അതേസമയം കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഐസിഎസ്സി , സിബിഎസ്സി പരീക്ഷകള്‍ക്കു മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ മെയ് 16നായിരുന്നു നടന്നിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍