ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2020 (10:18 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ബിനീഷ് കോടിയേരി യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും ഇ‌ഡി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
 
സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിനെ തുടർന്ന കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article