ജലീലിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും, വിദേശയാത്രകളെ പറ്റിയും അന്വേഷണം

ശനി, 19 സെപ്‌റ്റംബര്‍ 2020 (08:34 IST)
സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌ത ശേഷമാകും ജലീലിനെ ചോദ്യം ചെയ്യുക. ഈ മാസം 22നാണ് സ്വപ്‌നയെ കസ്റ്റഡിയിൽ വാങ്ങുന്നത്.
 
അതേസമയം മന്ത്രിയുടെ വിദേശയാത്രകളെ പറ്റിയും എൻഐഎ അന്വേഷിക്കും. വിദേശയാത്രകളില്‍ ഒപ്പം ആരൊക്കെയുണ്ടായിരുന്നു, അവിടെ ആരെയൊക്കെയാണ് മന്ത്രി സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുന്നത്. സ്വപ്‌നയുമായും കോൺസുലേറ്റുമായും ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുളത്. എന്നാൽ അന്വേഷണസംഘം ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍