തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ 160 സാക്ഷികളിൽ ഒരാൾ മാത്രമണ് താനെനന്നും വേണ്ടിവന്നാൽ ഇനിയും എൻഐഎ വിളിപ്പിയ്ക്കും എന്നും മന്ത്രി കെടി ജലീൽ. പ്രതികളിൽ ചിലർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഐ തന്നെ വിളിപ്പിച്ചത് എന്നും മന്ത്രി വ്യക്തമാക്കി. ന്യു ഇന്ത്യൻ എക്സ്‌പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് എൻഐഎ ചോദ്യം ചെയ്തതിനെ കുറിച്ച് കെടി ജലീലിന്റെ പ്രതികരണം.
യുഎപിഎ 16,17,18 വകുപ്പുകള്‍ പ്രകാരം എൻഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സാക്ഷി എന്ന നിലയില്‍ മൊഴി രേഖപ്പെടുത്താൻ എന്നെ വിളിപ്പിച്ചത്. എനിയ്ക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല.
കേസിലെ മറ്റു സാക്ഷികളുടെ മൊഴിയെടുക്കുമ്പോള്‍ പുതുതായി എന്തെങ്കിലും ഉയര്‍ന്നുവന്നാല്‍, അത് എന്റെ കൂടി അറിവിലുള്ള എന്തെങ്കിലുമാണെങ്കില്‍ അന്വേഷണ ഏജൻസി ഇനിയും വിളിക്കും. ജലിൽ പറഞ്ഞു. എന്തുകൊണ്ട് മാധ്യമങ്ങളെ അറിയിച്ചില്ല എന്നതതും ജലീൽ വിശദീകരിയ്ക്കുന്നുണ്ട്. 'എന്നെ വിളിപ്പിച്ചവര്‍ അക്കാര്യം മാധ്യമങ്ങളോടു പറഞ്ഞില്ല. പിന്നെ ഞാനായിട്ട് എന്തിനു പറയണം' എന്നായിരുന്നു ജലിലിന്റെ മറുപടി. പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനെക്കൾ കൂടുതലൊന്നും തനിയ്ക്ക് പറയാനില്ല എന്നും കെടി ജലീല് പറഞ്ഞു.