പീഡനങ്ങൾ തടയാൻ കടുത്ത ശിക്ഷ വേണമെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് എല്‍ റുഫായി പറഞ്ഞു. കൊവിഡ് ബാധയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയില്‍ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതാതമായി വര്‍ധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമങ്ങൾ പാസാക്കിയത്. 14 വയസിന് മുകളിൽ പ്രായമുള്ളവരെ ബലാത്സംഗം ചെയ്യുന്നവർ ജീവപര്യന്തം കഠിന തടവ് അനുഭവിക്കേണ്ടിരും.