സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, പരിശോധിച്ചത് 58,472 സാമ്പിളുകൾ

വ്യാഴം, 28 ജനുവരി 2021 (18:11 IST)
സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ആകെ 58472 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്, പത്ത് ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5228 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു.
 
ഇന്ന് രോഗം ബാധിച്ചവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്. ഉറവിടം അറിയാത്ത 410 കേസുകളുണ്ട്. 5594 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍