വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴ് കോടി രൂപ നല്‍കും

ശ്രീനു എസ്
ശനി, 8 മെയ് 2021 (15:07 IST)
കേരളത്തില്‍  നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റ് കെ. മാധവന്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്  കൈമാറി.
 
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള  ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ നിര്‍ണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുന്‍ഗണനാക്രമത്തില്‍ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവന്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ജനപ്രീതിയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഏഷ്യാനെറ്റ്, വാള്‍ട്ട് ഡിസ്‌നി കമ്പനി ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article