കാട്ടാക്കട അന്തിയൂര്‍ക്കോണം മുക്കംപാലമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട

ശ്രീനു എസ്

ശനി, 8 മെയ് 2021 (14:32 IST)
കാട്ടാക്കട: അന്തിയൂര്‍ക്കോണം മുക്കംപാലമൂട്ടില്‍ വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ KL45 C6408 നമ്പറുള്ള TATA SUMO കാറില്‍ കടത്തി കൊണ്ടുവന്ന 400 കിലോയിലധികം കഞ്ചാവ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരികൃഷ്ണന്‍ (27), വള്ളക്കടവ് സ്വദേശി  അഷ്‌കര്‍ (21), എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശ്രീകാര്യം ഇടവക്കോട് സ്വദേശികളെയും ബാംഗ്ലൂര്‍ താമസമാക്കിയിട്ടുള്ള മലയാളികളായ മറ്റുള്ളവരെ കുറിച്ചും എക്സൈസ് സംഘത്തിന് വിശദമായ വിവരം ലഭിച്ചിട്ടുണ്ട്. 
 
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ്  സ്‌ക്വാഡിന്റെ സംഘത്തലവനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഏ. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ. വി. വിനോദ്, ടി. ആര്‍. മുകേഷ്‌കുമാര്‍, ആര്‍. ജി. രാജേഷ്, എസ്. മധുസൂദനന്‍ നായര്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ ടി. ഹരികുമാര്‍, രാജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, ഷംനാദ്, രാജേഷ്, ജിതിഷ്, ശ്രീലാല്‍, ബിജു, മുഹമ്മദ് അലി, അനീഷ് എക്സൈസ് ഡ്രൈവര്‍ രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട എക്സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍