സ്വന്തം വീടിനു തീയിട്ട ശേഷം നോക്കി രസിച്ച 47കാരി അറസ്റ്റില്‍

ശ്രീനു എസ്

ശനി, 8 മെയ് 2021 (13:35 IST)
വീടിനു തീയിട്ട ശേഷം നോക്കി രസിച്ച 47കാരി അറസ്റ്റില്‍. അമേരിക്കയിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന ഗെയില്‍ മെറ്റ് വാലിയ എന്ന സ്ത്രീയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൂടെ താമസിക്കുന്ന മറ്റൊരു സ്ത്രീ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ഇവര്‍ വീടിന് തീയിടുന്നത്.
 
ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത് ഈ സമയത്ത് ഗെയില്‍ മുങ്ങുകയായിരുന്നു. നാലുപേര്‍ താമസിച്ചിരുന്ന വീട്ടില്‍ ഗെയില്‍ മറ്റൊരാളുമായി തര്‍ക്കത്തില്‍ എര്‍പ്പെട്ടതായി അറിയാന്‍ സാധിച്ചു. എന്നാല്‍ വീടിനു തീയിട്ടതിനു പിന്നിലെ കാരണം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍