ഉത്തരേന്ത്യയില്‍ കാണുന്ന അവസ്ഥ ഇവിടെയും വന്നേക്കാം; അതീവ ജാഗ്രതയ്ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (18:17 IST)
ഉത്തരേന്ത്യയില്‍ കാണുന്ന അവസ്ഥ കേരളത്തിലും സംജാതമായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. അതീവ ജാഗ്രത വേണമെന്നും രോഗലക്ഷണമില്ലല്ലോ എന്നു കരുതി അലക്ഷ്യമായി നടക്കരുതെന്നും മുഖ്യമന്ത്രി. രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. നിര്‍മാണ് മേഖല സ്തംഭിക്കും എന്നുള്ളതുകൊണ്ട് മാത്രമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താത്തത്. സാമൂഹിക ജാഗ്രതയാണ് ഇപ്പോള്‍ വേണ്ടത്. ജാഗ്രത കൈവെടിഞ്ഞാല്‍ വന്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 
 
എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണം
 
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം 
 
വിവാഹം, ഗ്രഹപ്രവേശനം പോലുള്ള ചടങ്ങുകള്‍ക്ക് പരാമവധി 50 പേര്‍ മാത്രം 
 
മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം 
 
ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും
 
സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു

ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവ തല്‍ക്കാലത്തേക്ക് അടച്ചിടും

കടകളും റസ്റ്റോറന്റുകളും രാത്രി 7.30 വരെ മാത്രം. റസ്റ്റോറന്റുകളില്‍ ഒന്‍പത് വരെ പാര്‍സല്‍ നല്‍കാം. 

സംസ്ഥാനത്ത് ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം
 
സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം 
 
അതിഥി തൊഴിലാളികള്‍ക്കായി കോവിഡ് സെല്‍ 
 
കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം തന്നെ

ഷോപ്പിങ് മാളുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വിനോദ പാര്‍ക്കുകള്‍ എന്നിവ അടച്ചിടും 

ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണം 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആഘോഷ പ്രകടനങ്ങള്‍ ഇല്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല 
 

അനുബന്ധ വാര്‍ത്തകള്‍

Next Article