മദ്യനയം: പ്രായോഗിക മാറ്റത്തെ മാണി എതിര്‍ക്കില്ല

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (15:19 IST)
സര്‍ക്കാരിന്റെ മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെ എതിര്‍ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയ്ക്കെതിരെ കോഴ ആരോപണങ്ങള്‍ നിലവിലുള്ളതിനാല്‍ പരസ്യ പ്രസ്താവനകള്‍ ഉണ്ടാകില്ല.

അതിനിടെ യുഡിഎഫിന്റെ നിര്‍ണായക യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. യോഗത്തില്‍ മദ്യനയത്തിലെ മാറ്റങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

ഇതുകൂടാതെ കെ എം മാണിക്കെതിരായ കോഴ വിവാദവും പൊതുമരാമത്ത് വകുപ്പിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണവും ചര്‍ച്ചയാകുമെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.