മകനുവേണ്ടിയുള്ള രാഷ്‌ട്രീയം; ഫ്രാൻസിസ് ജോര്‍ജ് ഇനിയും വളര്‍ന്നാല്‍ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം മോഹം മാത്രമാകും, ആദ്യം ജോര്‍ജ് ഇനി ജോസഫിന്റെ ശക്തികള്‍- വെട്ടിയൊതുക്കലുമായി മാണി
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ കേരളാ കോണ്‍ഗ്രസില്‍ (എം) നടക്കുന്നത് രാഷ്‌ട്രീയ നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പുതിയ സംഭവവികാസങ്ങളിലേക്ക് സൂക്ഷമമായി നോക്കിയാല്‍ ജോസ് കെ മാണിക്കു വേണ്ടി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി തന്നെ നടത്തുന്ന നീക്കങ്ങളാണെന്ന് വ്യക്തമാകും. പിജെ ജോസഫിന്റെ ശക്തിയും വിഭാഗത്തെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ മകനുവേണ്ടി ഒതുക്കുകയാണ് മാണി ഇപ്പോള്‍ ചെയ്യുന്നത്.
കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിച്ച ജോസഫ് വിഭാഗത്തിന്റെ ആവശ്യം മാണി തള്ളിയതോടെയാണ് പുതിയ മാണി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. സീറ്റിനെചൊല്ലി ഇപ്പോള്‍ മാണി ഗ്രൂപ്പുമായി ജോസഫ് വിഭാഗം നടത്തുന്ന പോര് ഫലം കാണില്ലെന്ന അഭിപ്രായത്തില്‍ തന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും. തുടര്‍ന്നാണ് ഇടത് നേതൃത്വവുമായി ചര്‍ച്ച നടത്തും.
അതേസമയം, വരും കാലങ്ങളിലേക്കുള്ള നീക്കങ്ങളാണ് മാണി നടത്തുന്നത്. ഫ്രാന്‍സിസ് ജോര്‍ജിനെപ്പോലൊരു നേതാവ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്നത് ഭാവിയില്‍ ജോസ് കെ മാണിക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് മാണി. ഫ്രാന്‍സിസ് ജോര്‍ജിനെപ്പോലൊരു വ്യക്തി ഉയര്‍ന്നുവന്നാല്‍ അടുത്തതവണ ജോസ് കെ മാണിക്ക് നിയമസഭയിലേക്ക് മത്സരിക്കാനോ, മന്ത്രിസ്ഥാനത്ത് എത്താനോ കഴിയില്ലെന്നുമാണ് മാണിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എന്തുവന്നാലും ഫ്രാന്‍സിസ് ജോര്‍ജിനെ അംഗീകരിക്കേണ്ടെന്നാണ് മാണിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. സംഘടനാ മികവിലും പ്രവര്‍ത്തന ശൈലിയിലും ഫ്രാന്‍സിസ് ജോര്‍ജ് മുന്നില്‍ നില്‍ക്കുന്നതും കത്തോലിക്കസഭയുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്നത് മാണിക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്.
ബാര്‍ കോഴക്കേസില്‍ രാജിവെച്ചപ്പോള്‍ ഒപ്പം രാജിവക്കാന്‍ മാണി ആവശ്യപ്പെട്ടുവെങ്കിലും ജോസഫ് ആ നീക്കം പൊളിച്ചതാണ് മാണിക്ക് ജോസഫിനോട് വൈരാഗ്യം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് ഇരു നേതാക്കളും നല്ല ബന്ധത്തില്‍ ആല്ലായിരുന്നു. പിന്നാലെ റബര്‍ വിലയില്‍ ഇടിവ് സംഭവിച്ചതും കര്‍ഷകരെ സഹായിക്കാന്‍ മാണി തയാറാകാത്തതും ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായി. റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നിരുന്നു.
നേരത്തെ കേരളാ കോണ്‍ഗ്രസില്‍ മാണി കഴിഞ്ഞാല്‍ പിന്നെ ശക്തനായി നിന്ന പിസി ജോര്‍ജിനെ ഒതുക്കിയതും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും ജോസ് കെ മാണിക്ക് വേണ്ടിയായിരുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജോസ് കെ മാണിക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നവരെ ഒതുക്കുക എന്ന നയമാണ് മാണിയും അടുപ്പക്കാരും സ്വീകരീക്കുന്നത്.