സിപിഎമ്മിന്റെ പിന്തുണയോടെ കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം വിഭാഗം ജയിച്ച സംഭവത്തിൽ വിവാദങ്ങൾ ശക്തമാകുന്നു. സംഭവത്തിൽ പരസ്യ പ്രതിഷേധം അറിയിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തിലുണ്ടായ തീരുമാനമെന്നാണ് മാണിയുടെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് പി ജെ ജോസഫ് പറയുന്നത്. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇക്കാര്യങ്ങളെ കുറിച്ചാണ്. ചരൽക്കുന്നിലോ അല്ലാതെയോ നിലവിലെ സാഹചര്യത്തിന് ഇടയാക്കിയ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് ജോസഫ് പറയുന്നു.
ജോസഫ് കൂടി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ കേരള കോണ്‍ഗ്രസില്‍ ഭിന്നത വളരുകയാണ്. സിപിഎമിന്റെ പിന്തുണയോടെ കോണ്‍ഗ്രസിനെ തളളിയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി വിജയം കൈവരിച്ചത്.