ആര്‍ ബാലകൃഷ്ണ പിള്ള പുറമ്പോക്കിലല്ല: പ്രകാശ് ബാബു

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (14:10 IST)
കേരളാ കോണ്‍ഗ്രസ് ബിയെ കൂടെ കൂട്ടാന്‍ തയാറാണെന്ന പ്രസ്താവനകളുമായി സിപിഐ. യുഡിഎഫില്‍ നിന്ന് പുറത്തുവന്ന കേരളകോണ്‍ഗ്രസ് ബിയും നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയും പുറമ്പോക്കിലല്ല ഇപ്പോഴുള്ളതെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു വ്യക്തമാക്കി.

യുഎഡിഫിലെ അസംതൃപ്തരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമോ എന്ന കാര്യം മുന്നണിയോഗത്തില്‍ തീരുമാനിക്കും. ബാലകൃഷ്ണപിള്ള ഇടതുമുന്നണിയില്‍ എത്തിയിട്ടില്ലെങ്കിലും അഴിമതി അടക്കമുള്ള ജനകീയ വിഷയങ്ങളില്‍ മുന്നണിക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കും. കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിയുമായി തെറ്റി പുറത്തുവന്ന ഒരുകക്ഷിയും മുന്നണിയില്‍ ചേര്‍ന്നിട്ടില്ല. അങ്ങനെ വരുന്നവരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമോ എന്ന കാര്യം മുന്നണിയോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐ, സിപിഎമ്മിന്റെ വാലല്ല. മുന്നണിയില്‍ എല്ലാ ഘടകകക്ഷികള്‍ക്കും തുല്യസ്ഥാനം ആണുള്ളത്. സിപിഎമ്മുമായി വിയോജിപ്പുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ സിപിഐയ്ക്ക് പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.