കാഞ്ഞിരപ്പള്ളി എംഎല്‍എയും കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിയുമാണു പ്രഫ എന്‍ ജയരാജ് എംഎല്‍എ യുഡിഎഫ് മധ്യമേഖലാജാഥ ക്യാപ്റ്റനാകും. കേരള കോണ്‍ഗ്രസ് എമ്മാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യം സിഎഫ് തോമസിനെയായിരുന്നു ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത്. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് ജാഥയുടെ ക്യാപ്റ്റനായി എന്‍ ജയരാജ് എംഎല്‍എയെ ചുമതലയേല്‍പ്പിച്ചത്.