കോഴിക്കോട് പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ച സംഭവം: 11, 12 വയസുള്ള കൂട്ടുകാര്‍ അറസ്റ്റില്‍

ശ്രീനു എസ്
തിങ്കള്‍, 12 ജൂലൈ 2021 (17:44 IST)
കോഴിക്കോട് പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിച്ച സംഭവത്തില്‍ 11, 12 വയസുള്ള കൂട്ടുകാര്‍ അറസ്റ്റില്‍. തീരദേശത്തെ കോളനിയില്‍ സംഭവം നടക്കുന്നത്. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞെങ്കിലും ആരും കാര്യമായെടുത്തില്ല. എന്നാല്‍ വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിവരം നാട്ടുകാര്‍ അറിയുകയും പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു.
 
പ്രതികളായ രണ്ടുകുട്ടികളെയും പൊലീസ് അറസ്റ്റുചെയ്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി തെളിയുകയും രക്ഷകര്‍ത്താക്കളില്‍ നിന്ന് പരാതി എഴുതി വാങ്ങുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article