ഇനി 'അല്‍-കപ്പ'; മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കും
വെള്ളി, 11 മാര്‍ച്ച് 2022 (10:08 IST)
മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് പ്രഖ്യാപനം. ഇതിന്റെ ഗവേഷണത്തിനായി രണ്ട് കോടി രൂപ മാറ്റിവെച്ചു.