കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ നിര്‍മ്മിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. 20 ചെറിയ ഐടി പാര്‍ക്കുകള്‍ക്ക് രൂപംനല്‍കും. ദേശീയപാതയ്ക്ക് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ നിര്‍മ്മിക്കും. ഐടി പാര്‍ക്കുകള്‍ക്കായി 25 ഏക്കര്‍ ഭൂമി വരെ ഏറ്റെടുക്കും.