കേരള ബജറ്റ് 2016: നാലുവരിപ്പാത, ഗെയിൽ , വിമാനത്താവള വികസനം എന്നിവയ്ക്ക് പ്രത്യേക ഫണ്ട്

Webdunia
വെള്ളി, 8 ജൂലൈ 2016 (09:46 IST)
പിണറായി സർക്കാരിന്റെ വികസന കാഴ്ചപ്പാടുമായി ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ നടക്കുകയാണ്. സംസ്ഥാനത്തെ നാലുവരിപ്പാത, ഗെയിൽ, വിമാനത്താവള വികസനം എന്നിവയ്ക്ക് പ്രത്യേക ഫണ്ട്. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും. കടം നൽകുന്നവർക്ക് വിശ്വാസം ഉറപ്പാക്കാൻ നിയമനിർമാണം നടപ്പാക്കും. 
 
ബജറ്റ് വർക്കുകളുടെ നിയന്ത്രണം ഇതിൽ ബാധകമാവില്ല. പണം സർക്കാർ ഖജനാവിൽ നിക്ഷേപിക്കില്ല.ഇന്ധനസെസ് അടക്കം ഈ പാക്കേജിൽ ഉൾപ്പെടുത്തും. ധനപ്രതിസന്ധി മറികടക്കാൻ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കും. 12,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബജറ്റിനു പുറത്ത് മൂലധനച്ചെലവ് വർധിപ്പിക്കുക ലക്ഷ്യം. നടപ്പുസാമ്പത്തിക വർഷം ഇതിനായി 2,500 കോടി രൂപ വേണ്ടി വരും.
 
Next Article