സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതുകാറ്റില്‍ വയനാട്ടിലും യു ഡി എഫിന് സീറ്റുകള്‍ നഷ്‌ടമായി. കഴിഞ്ഞ രണ്ടു തവണയായി എം വി ശ്രേയാംസ് കുമാര്‍ വിജയിച്ചിരുന്ന കല്പറ്റയില്‍ സി കെ ശശീന്ദ്രന്‍ മികച്ച ഭൂരിപക്ഷവുമായി വിജയം സ്വന്തമാക്കി. 13083 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന്‍ ജയിച്ചത്.
അതേസമയം, മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്‌മി പരാജയപ്പെട്ടു. ഇടതു സ്ഥാനാര്‍ത്ഥി ആര്‍ കേളുവിനോടാണ് ജയലക്ഷ്‌മി പരാജയപ്പെട്ടത്. 1307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേളു വിജയിച്ചത്.
ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്‌ണന്‍ വിജയിച്ചു. ഇവിടെ, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രുഗ്‌മിണി സുബ്രഹ്‌മണ്യന്‍ ആണ് രണ്ടാം സ്ഥാനത്ത്. 11, 198 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ഐ സി ബാലകൃഷ്‌ണന്‍ വിജയിച്ചത്.