യു ഡി എഫിന്റെ ജീർണതയ്ക്കെതിരെയുള്ള ജനവിധിയാണിത്, ബി ജെ പിയെ സഹായിച്ചത് യു ഡി എഫും കോൺഗ്രസുമെന്ന് പിണറായി വിജയൻ

Webdunia
വ്യാഴം, 19 മെയ് 2016 (13:57 IST)
യു ഡി എഫിന്റെ ജീർണതയ്ക്കെതിരെയുള്ള വിധിയെഴുത്താണിതെന്ന് സി പി എം പൊളിറ്റിക് ബ്യൂറോ പിണറായി വിജയൻ. വർഗീയ ശക്തികളെ പൂർണമായും നിരാഹരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ ചെയ്തതെന്നും ബി ജെ പി അകൗണ്ട് തുറന്നത് യു ഡി എഫ്ന്റേയും കോൺഗ്രസിന്റേയും സഹായത്തോടെയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
ഉമ്മന്‍‌ചാണ്ടിയുടെ അഴിമതി ഭരണത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍‌വിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, യു ഡി എഫിന് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ജനങ്ങളുടെ അന്തിമവിധിയെ അംഗീകരിക്കുന്നു എന്നും മാനിക്കുന്നു എന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. 
 
പരാജയപ്പെട്ട ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളെ കുറിച്ചും സമഗ്രമായി പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമായ തീരുമാനം പറയാൻ സാധിക്കുകയുള്ളു എന്നായിരുന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article